കൊല്ലത്ത് സ്‌കൂള്‍ അധ്യാപിക വീടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

സ്‌കൂള്‍ അധ്യാപികയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ടയില്‍ രാജഗിരി അനിതാ ഭവനില്‍ ആഷ്‌ലിയുടെ ഭാര്യ അനിത സ്റ്റീഫനെയാണ് വീടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ആരോഗ്യവകുപ്പ് ജീവനക്കാരനായ ആഷ്‌ലിയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അടൂര്‍ ചന്ദനപ്പള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് അനിത സ്റ്റീഫന്‍. പിതാവ് സ്റ്റീഫന്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. രണ്ട് മക്കളുണ്ട്.

SHARE