കുട്ടികള്‍ എത്താതെ തന്നെ സ്‌കൂളുകളില്‍ പ്രവേശനം തുടങ്ങി

തിരുവനന്തപുരം: കോവിഡിന്റേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ കുട്ടികളെ കൊണ്ടുചെല്ലാതെത്തന്നെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനനടപടി തുടങ്ങി. രക്ഷിതാക്കള്‍ കുട്ടികളുടെ ആധാര്‍ കാര്‍ഡുമായി ചെന്നാല്‍ കുട്ടികള്‍ക്ക് പ്രവേശനം നേടാം. സ്‌കൂള്‍ മാറ്റമാണെങ്കില്‍ ടി.സി. ഇല്ലാതെയും പ്രവേശനംനല്‍കും. ടി.സി. പിന്നീട് ‘സമ്പൂര്‍ണ’ വഴി കിട്ടും.

പൊതുവിദ്യാലയങ്ങളില്‍ എട്ടാംക്ലാസുവരെ വയസ്സുമാത്രം കണക്കാക്കി പ്രവേശനം നല്‍കണമെന്നാണ് നിയമം. എന്നാല്‍, ചില സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഉത്തരവുകിട്ടിയിട്ടില്ലെന്നുപറഞ്ഞ് പ്രവേശനം നിഷേധിച്ചു. ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയെന്ന് ഡി.ജി.ഇ. ഓഫീസ് അറിയിച്ചു.

പ്രവേശനനടപടി വരും ദിവസങ്ങളിലും തുടരും. ഓണ്‍ലൈന്‍ പോര്‍ട്ടലും തയാറാക്കുന്നുണ്ട്. പോര്‍ട്ടല്‍ തയാറാകുന്ന മുറയ്ക്ക് ഓണ്‍ലൈന്‍വഴിയും പ്രവേശനം നേടാന്‍ കഴിയും.

SHARE