സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം.
ജൂലൈ പകുതി വരെ സ്കൂള്‍ തുറക്കരുതെന്നായിരുന്നു നേരത്തേയുള്ള നിര്‍ദേശം. പകുതിക്കു ശേഷം തുറക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങളാണു തീരുമാനമെടുക്കേണ്ടത്. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. സ്കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കും.
കേരളത്തിന് അഭിനന്ദനം
ലോക്ഡൗണ്‍ കാലത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളും അധ്യാപക പരിശീലനവും കുട്ടികള്‍ക്കു സ്വന്തം കഴിവുകള്‍ തെളിയിക്കാനുള്ള മത്സരങ്ങളും സംഘടിപ്പിച്ച കേരളത്തിന്റേതു മികച്ച മാതൃകയാണെന്ന് കേന്ദ്ര മാനവശേഷി വകുപ്പ്.
വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയതും ഫലപ്രദമാകുന്നതായി എംഎച്ച്ആര്‍ഡി സ്കൂള്‍ എജ്യുക്കേഷന്‍ സെക്രട്ടറി അനിത കര്‍വാല്‍ പറഞ്ഞു.