സ്‌കൂള്‍ വാനിന് തീപിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു

പഞ്ചാബിലെ സാഗ്രുറിലെ ലോങ്‌ഗോവാളില്‍ സ്‌കൂള്‍ വാനിന് തീപിടിച്ച് നാലുകുട്ടികള്‍ വെന്തുമരിച്ചു. സാഗ്രുറിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാഹനം പൂര്‍ണ്ണമായി കത്തിനശിച്ചു.മരിച്ചവരെല്ലാം ഏഴ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളാണ്. സംഭവം നടക്കുമ്പോള്‍ വാഹനത്തില്‍ 12 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തീപിടിച്ചതായി ഒരു വഴിയാത്രക്കാരനാണ് അറിയിച്ചത്.
െ്രെഡവര്‍ വാഹനം നിര്‍ത്തിയെങ്കിലും എല്ലാ കുട്ടികളെയും രക്ഷിക്കാനായില്ല. വാഹനത്തിന്റെ വാതിലില്‍ കുടുങ്ങിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

SHARE