കൊല്ലത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; ബന്ധു കസ്റ്റഡിയില്‍

കൊല്ലം: അഞ്ചലില്‍ കാണാതായ എല്‍.കെ.ജി വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ ബന്ധു രാജേഷ് പിടിയിലായെന്ന് പോലീസ് അറിയിച്ചു. കുളത്തുപുഴക്ക് സമീപമുള്ള റബ്ബര്‍പുരയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് മൊഴി നല്‍കിയിട്ടുണ്ട്.

ട്യൂഷന് പോയ പെണ്‍കുട്ടിയെ ഇന്നലെയാണ് കാണാതായത്. അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവുകൂടിയായ രാജേഷിനൊപ്പമാണ് കുട്ടിയെ സ്‌കൂളിലേക്ക് പറഞ്ഞയച്ചത്. പിന്നീട് രണ്ടുപേരെയും കാണാതാവുകയായിരുന്നു. ട്യൂഷന്‍ സ്ഥലത്തും സ്‌കൂളിലും പെണ്‍കുട്ടി എത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി രാജേഷിനൊപ്പം ഏരൂര്‍ ജംഗ്ഷനില്‍നില്‍ക്കുന്നതായി കണ്ടെത്തിയ പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. രാജേഷിനെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

SHARE