യോഗി ആദിത്യനാഥിനെതിരെ എന്തു നടപടി എടുത്തു എന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളില്‍ എന്തു നടപടു എടുത്തെന്നും യോഗി ആദിത്യനാഥിനെതിരെ എന്തു നടപടി എടുത്തുവെന്നും സുപ്രീംകോടതി ചോദിച്ചു. പരിമിതമായ അധികാരമേ ഉളളുവെന്ന് കമ്മിഷന്‍ മറുപടി നല്‍കി. ജാതിയും മതവും ഉപയോഗിച്ച് വോട്ടുപിടിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

പി.എം മോദി എന്ന സിനിമ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാണണമെന്നും സിനിമ കണ്ട ശേഷം ചട്ടലംഘനം പരിശോധിക്കണമെന്നും സുപ്രീംകോടതി കമ്മീഷനോട് നിര്‍ദേശിച്ചു.