മുബൈ പൊലീസ് അന്വേഷിച്ചാല്‍ മതി; അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. സംഭവത്തില്‍ മുംബൈ പൊലീസിന് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ അപേക്ഷയും കോടതി തള്ളി.

ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്നും ഹര്‍ജിക്കാരന് കോടതിയില്‍ പരിഹാരം കാണാമെന്നും കോടതി വ്യക്തമാക്കി. മെയ് 11ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ബെഞ്ച് കേസില്‍ വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.കൂടാതെ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ ഫയല്‍ ചെയ്ത പല എഫ്‌ഐആറുകളും മുംബൈയിലേയ്ക്ക് മാറ്റുന്നതു സംബന്ധിച്ച് ഏപ്രില്‍ 24ന് പുറത്തിറക്കിയ ഇടക്കാല ഉത്തരവ് കോടതി ശരിവെച്ചു.

SHARE