സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് ഇനി ഓര്‍മ

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ തിരുവിതാംകൂര്‍ സ്റ്റേറ്റ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. സംസ്ഥാനത്ത്1200 ഓളം ബ്രാഞ്ചുകളാണ് എസ്.ബി.ടിക്കുള്ളത്.

അതേസമയം, എസ്.ബി.ടി ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരങ്ങളും ഫലം കണ്ടില്ല. ഈ ബ്രാഞ്ചുകളെല്ലാം എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ ജീവനക്കാരും ബാങ്ക് ഇടപാടുകാരും കനത്ത ആശങ്കയിലായിരുന്നു. ഇതിനെതിരെ ബാങ്ക് ജീവനക്കാര്‍ നടത്തി വന്ന സമരം ജീവനക്കാരുടെയും ഇടപാടുകാരുടേയും ആശങ്ക സര്‍ക്കാറിനെയും അധികൃതരുടേയും ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ അവകാശം. സംസ്ഥാനത്തെ എല്ലാം ശാഖകളിലേയും നെയിം ബോര്‍ഡുകള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഇതിനകം തന്നെ ബോര്‍ഡുകള്‍ മാറ്റി വെച്ചു കഴിഞ്ഞിട്ടുണ്ട്.

SHARE