മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉണ്ടാവില്ലെന്ന് എസ്ബിഐ

മുബൈ: ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഉറപ്പുവരുത്താന്‍ സൗകര്യമുണ്ട്.
മൈ അക്കൗണ്ട്‌സ് ആന്‍ഡ് പ്രൊഫൈല്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ തുറന്ന് വരുന്ന ഡ്രോപ്പ് ഡൗണ്‍ മെനു വഴി മൊബൈല്‍ നമ്പര്‍ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും സ്റ്റേറ്റ് ബാങ്ക് അറിയിച്ചു.

നെറ്റ് ബാങ്കിങ് തടസ്സപ്പെട്ടാലും മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്കും അക്കൗണ്ട് വഴിയുളള ഇടപാടുകളും എടിഎം കാര്‍ഡുമെക്കെ തടസ്സമില്ലാതെ ഉപയോഗിക്കാനാകും.

SHARE