മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവ് തുകയ്ക്ക് പലിശ ഈടാക്കുമെന്ന് എസ്ബിഐ

മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ എസ്ബിഐയില്‍ അടയ്‌ക്കേണ്ട വായ്പാ തിരിച്ചടവിനു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവ് തുകയ്ക്കു പലിശ ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് പലിശ ഈടാക്കുന്നതിനാല്‍ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലും തിരിച്ചടവ് നടത്തുന്നതായിരിക്കും അഭികാമ്യമെന്നും എസ്ബിഐ വ്യക്തമാക്കി.

അതേസമയം എസ്ബിഐയില്‍ നിന്നും വായ്പയെടുത്തിരിക്കുന്ന എല്ലാ വായ്പക്കാര്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ആശ്വാസ പാക്കേജ് ലഭിക്കും.
എന്നാല്‍ ഗഡുക്കളുടെ തിരിച്ചടവിലേക്ക് ഓട്ടോ ഡെബിറ്റ് നിര്‍ദേശം നല്‍കിയിട്ടുള്ള വായ്പക്കാര്‍ അവരുടെ നിര്‍ദേശം മൂന്നു മാസത്തേക്ക് താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനായി ബാങ്കിന്റെ വെബ്‌സൈറ്റില്‍(www.sbi.co.in/stopemi) ലഭ്യമാക്കിയിരിക്കുന്ന നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

SHARE