വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി എസ്.ബി.ഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ നിരക്കില്‍ 30 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്.

എസ്.ബി.ഐ വരുത്തിയ മാറ്റത്തിന് അനുസൃതമായി രാജ്യത്തെ മറ്റു ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. വസ്തു ഈടിന്മേല്‍ ഉള്ള വ്യക്തിഗത വായ്പകളുടെ പലശ നിരക്കും എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്.മെയ് ഒന്നു മുതല്‍ പുതിയ നിരക്കിനു പ്രാബല്യമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭവന വായ്പാ നിരക്കുകളില്‍ എസ്ബിഐ കഴിഞ്ഞ മാസം കുറവു വരുത്തിയിരുന്നു.

SHARE