സംസ്ഥാനത്തെ കോളേജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍. കോളജുകളിലെ അക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ കമ്മീഷന്റെതാണ് കണ്ടെത്തല്‍.

യൂണിവേഴ്‌സിറ്റി കോളജിന് സമാനമായ ഇടിമുറികള്‍ മറ്റു കോളജുകളിലും ഉണ്ടെന്നും കലാലയങ്ങളിലെ അക്രമങ്ങളിലെ പ്രതിസ്ഥാനത്ത് രാഷ്ട്രീയ നേതൃത്വമെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ജനകീയ കമ്മീഷനെ നിയോഗിച്ചത്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാതലത്തിലായിരുന്നു നിയമനം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റു സംഘടനകള്‍ എന്നിവയില്‍ നിന്നടക്കം കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

SHARE