സേവ് ഡെമോക്രസി; പ്രതിഷേധ സൈക്കിള്‍ റൈഡിംഗിന് തുടക്കമായി

മലപ്പുറം: സേവ് നാഷന്‍, സേവ് ഡെമോക്രസി സൈക്കിള്‍ റൈഡിങിന് ഇന്ന് രാവിലെ പാണക്കാട് വെച്ച് തുടക്കമായി. ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച്, ഗ്ലോബല്‍ റോഡ് റൈഡിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സൈക്കിള്‍ റാലി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മലപ്പുറം മുതല്‍ കോഴിക്കോട് ബീച്ച് വരെ നീളുന്ന പ്രതിഷേധറാലിയില്‍ പൂക്കോട്ടൂര്‍, കൊണ്ടോട്ടി, മൊറയൂര്‍, രാമനാട്ടുകര തുടങ്ങിയ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണങ്ങള്‍ ലഭിച്ചു.

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ പദ്ധതിക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റൈഡിങ് സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകന്‍മാരായ സല്‍മാന്‍ ഷാ, സല്‍മാന്‍ കെ. എം വെന്നിയൂര്‍, ഇല്യാസ് പുല്ലരിക്കോട് എന്നിവരാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.

രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും രാജ്യത്തെ വീണ്ടും വിഭജിക്കാന്‍ അനുവദിക്കുന്നില്ലെന്നും സംഘം പറഞ്ഞു. മുമ്പും വ്യ്ത്യസ്തമായ പ്രതിഷേധ സംഗമങ്ങള്‍ നടത്തിയവരും കൂട്ടത്തിലുണ്ട്.

SHARE