സഊദിയില്‍ ഇന്ന് 1398 പേര്‍ക്ക് രോഗം ഭേദമായി അഞ്ച് പേര്‍ കൂടി മരിച്ചു, 1088 പേര്‍ക്ക് രോഗബാധ

അഷ്റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് സഊദിയില്‍ കോവിഡ് 1088 പേര്‍ക്ക് ഇന്ന് രോഗനിര്‍ണ്ണയം നടത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 9362 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി മരണപെട്ടു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 97 ആയി. 1398 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. 7867 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. മേഖലാടിസ്ഥാനത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ് . ജിദ്ദ , ദമാം, മദീന, ഹൊഫുഫ് , റിയാദ് എന്നീ നഗരങ്ങളിലും എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപെടുത്തിയിട്ടുണ്ട് . മക്ക 251 , ജിദ്ദ 210, ദമ്മാം 194 , മദീന 177 , ഹുഫൂഫ് 123 , റിയാദ് 85 , സുല്‍ഫി 9 , താഇഫ് 7 , യാമ്പു 6 , ദഹ്റാന്‍ 4 , ഹാഇല്‍ 4 , റാസ്തനൂറ 3 , ഉനൈസ 3 , ജുബൈല്‍ 3 , തബൂക്ക് 2 , റാബിഗ് 2 , അല്‍ബാഹ 1 , മഹായില്‍ 1, അല്‍ഖര്‍ജ് 1 , അല്‍ഐസ് 1 , ബെയ്ശ് 1 എന്നിവിടങ്ങളിലാണ് പുതിയ രോഗബാധ കണ്ടെത്തിയത്

SHARE