റിയാദ്: സഊദിയില്‍ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് മാത്രം 355 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3287 ആയി. മൂന്ന് പേര് കൂടി ഇന്ന് മരണപെട്ടതോടെ 44 പേരാണ് ഇതുവരെ മരിച്ചത്. 2577 പേര് രാജ്യത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ് . 666 പേര്‍ക്ക് രോഗം ഭേദമായി.
മദീനയില്‍ 89, റിയാദ് 83, മക്ക 78, ജിദ്ദ 45, തബൂക്ക് 26, ഖത്തീഫ് 10, യാമ്പു 4, താഇഫ് 4, ദിരിയ 4, ഹുഫൂഫ് 2, ഉനൈസ 2, അല്‍ഖര്‍ജ് 2, ഖമീസ് മുശൈത്ത് 1, അഹദ്റുഫൈദ 1, ബിഷ 1, അല്‍ബാഹ 1, റിയാദ് അല്കബ്റ 1 നജ്റാന് 1 എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയുടെ പ്രധാന നഗരങ്ങളിലെല്ലാം 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിന് ഭരണകൂടം കൈക്കൊള്ളുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ളവര്‍ 937 നമ്പറില്‍ ബന്ധപെട്ട് ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു .
അഷ്റഫ് വേങ്ങാട്ട്