അഷ്റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് ബാധിച്ച് സഊദിയില്‍ അഞ്ച് പേര് മരണപെട്ടതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 157 ആയി. പുതുതായി 1325 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 21402 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
169 പേര് കൂടി രോഗമുക്തി നേടിയതോടെ 2953 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി ആസ്പത്രി വിട്ടു . 18292 പേര് വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. 125 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു.