സഊദിയില്‍ ഇന്ന് 1147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1640 പേര്‍ ഇതുവരെ രോഗമുക്തരായി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് സഊദിയില്‍ ഇന്നലെ ആറ് പേര്‍ കൂടി മരണപെട്ടു. ഇതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 109 ആയി. 1147 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 11631 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1640 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. 9882 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. മേഖലാടിസ്ഥാനത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ് . മക്ക 305 , മദീന 299 , ജിദ്ദ 171 , റിയാദ് 148 , ഹുഫൂഫ് 138 , താഇഫ് 27 , ജുബൈല്‍ 12 , തബൂക്ക് 10 , ഖുലൈസ് 8 , ബുറൈദ 6 , ദമ്മാം 5 , അല്‍മഖ്‌വ 3 , ഉനൈസ 2 , അല്‍ഹദ 2 , അറാര്‍ 2 , ദഹ്‌റാന്‍ 2 , മഹായില്‍ 1 , അല്‍ജൗഫ് 1 , ഖുന്‍ഫുദ 1 , അല്‍ഖുറയാത്ത് 1 , സബ്ത് അല്‍അലായ 1 , അല്‍ഖുറൈഇ 1 , അല്‍ബാഹ 1എന്നിവിടങ്ങളിലാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. ഫീല്‍ഡ് ടെസ്റ്റിംഗ് തുടങ്ങിയ ശേഷമാണ് രോഗബാധയുള്ളവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവുണ്ടായത് .

SHARE