സഊദിയില്‍ 1905 പേര്‍ക്ക് കൂടി കോവിഡ് ; 2365 പേര്‍ കൂടി രോഗമുക്തി നേടി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ ഇന്ന് ഒമ്പത് പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 273 ആയി. 1905 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 44830 ആയി. പുതുതായി 2365 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 17622 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 26935 ആയി കുറഞ്ഞു. ഇന്ന് മരിച്ചവരില്‍ ജിദ്ദയിലും മക്കയിലുമുള്ള രണ്ട് സ്വദേശികളും ഏഴ് വിദേശികളുമാണുള്ളത്.രോഗം ബാധിച്ചവരില്‍ 68 ശതമാനം വിദേശികളും 32 ശതമാനം സ്വദേശിയുമാണ് . രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നത് പ്രതീക്ഷയാണെന്നും ആരോഗ്യ പരിചരണത്തില്‍ ജാഗ്രതയോടെ ഇടപെടാന്‍ സാധിക്കുന്നുവെന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

മേഖലാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്: സഊദിയില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം തലസ്ഥാന നഗരിയായ റിയാദില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിനമായിരുന്നു ഇന്നലെ. 673 രോഗബാധിതരെയാണ് ഇന്നലെ റിയാദില്‍ കണ്ടെത്തിയത്. ജിദ്ദ 338 , മക്ക 283 , ദമ്മാം 147 , ഹുഫൂഫ് 67 , മദീന 64 , ജുബൈല്‍ 52 , താഇഫ് 50 , അല്‍കോബാര്‍ 47 , തബൂക്ക് 35 , മജ്മ 30 , ദിരിയ 18 , ദഹ്‌റാന്‍ 14 , ഉംലുജ് 13 , ബെയ്ശ് 11 , അല്‍ഖര്‍ജ് 6 , സല്‍വ 4 , സഫ് വ 4 , അല്‍ജഫര്‍ 3 , ഖതീഫ് 3 , ബഖീഖ് 3 , അല്‍ഖുര്‍മ 3 , അല്‍ഖഫ്ജി 2 , ഖര്‍യത് അല്‍ഉലയ 2 , റാസ്തനൂറ 2 , റാബിഗ് 2 , ഖര്‍അ 2 , ഖുന്‍ഫുദ 2 , ശറൂറ 2 , ഹാഇല്‍ 2 , മുസാഹ്മിയ 2 , ഹോത സുധീര്‍ 2 , അബഹ 1 , നാരിയ 1 , ബുറൈദ 1 , ഉനൈസ 1 , അല്‍റാസ് 1 , അല്‍ഹദ 1 , അല്ലൈത് 1 , മഖ് വ 1 , നജ്‌റാന്‍ 1 , ഹോത ബനീതമീം 1 , ദിലം 1 , വാദി ദവാസിര്‍ 1 , ദവാദ്മി 1 , അല്‍റൈന്‍ 1 , സുലൈല്‍ 1 , സുല്‍ഫി 1 , റൊവൈദത് അല്‍അര്‍ദ് 1.

SHARE