സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

മുക്തരുടെ എണ്ണത്തില്‍ ഞായറാഴ്ചയുണ്ടായത് റെക്കോര്‍ഡ് വര്‍ധന. അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 23 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം റെക്കോര്‍ഡ് രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. 3559 പേര്‍ക്കാണ് ഞായറാഴ്ച മാത്രം രോഗം ഭേദമായത്. ഇതോടെ രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം 62,442 ആയി ഉയര്‍ന്നു.

നിലവില്‍ 22,316 പേര്‍ മാത്രമാണ് ചികില്‍സയില്‍ തുടരുന്നത്. കോവിഡ് കാരണം മരിക്കുന്നവരുടെ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മാത്രം 23 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. രണ്ട് മലയാളികളാണ് ദമാമിലും ജിദ്ദയിലുമായി മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 503 ആയി ഉയര്‍ന്നു. 1877 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതര്‍ 85261 ആയി.

SHARE