അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ഇന്ന് 36 പേര് കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 893 ആയി. 3921 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം119942 ആയി. പുതുതായി1010 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ 80019 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ്? 15, ജിദ്ദ 12, മദീന 3, മക്ക 2, ഹുഫൂഫ്? 1, ത്വാഇഫ്? 1, തബൂക്ക്? 1, ജിസാന്‍ 1 എന്നിവിടങ്ങളിലാണ്? മരണങ്ങള് സംഭവിച്ചത്?. നിലവില്‍ 38020 പേര് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 820 പേര് ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ തലസ്ഥാനനഗരിയായ റിയാദില്‍ ആണുള്ളത് . 31134 പേര്‍ക്കാണ് ഇവിടെ രോഗനിര്‍ണ്ണയം നടത്തിയത് . 95 പേര് ഇതുവരെ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. റിയാദിലെ വിവിധ ഭാഗങ്ങളില്‍ ഫീല്‍ഡ് ടെസ്റ്റിംഗ് ഊര്‍ജ്ജിതമാക്കിയതോടെയാണ് എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയത്. 1069636 പേര്‍ക്ക് ഇതുവരെ ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. സമൂഹ വ്യാപനമുണ്ടാകുന്ന വിധത്തിലാണ്
റിയാദില്‍ പൊതുജനങ്ങളുടെ ഇടപെടലുകളെന്നും കര്‍ശനമായ നിയന്ത്രണം വീണ്ടും നടപ്പിലാക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി .
മേഖല തിരിച്ചുള്ള പുതിയ രോഗബാധിതരുടെ കണക്ക്: റിയാദ് 1584 , ജിദ്ദ 391 , മക്ക 197 , ഹുഫൂഫ് 192 , അല്‍കോബാര്‍ 176 , മദീന 144 , ദമ്മാം 104 , ഖതീഫ് 93 , ദര്‍ഇയ 93 , അല്‍മുബറസ് 84 , താഇഫ് 83 , ദഹ്റാന്‍ 52 , ജുബൈല്‍ 51 , അല്‍ഖര്‍ജ് 42 , അബഹ 39 , സഫുവ 32, അല്‍ജഫര്‍ 31 , വാദി ദവാസിര്‍ 27 , ഖമീസ് മുശൈത് 26 , ഉനൈസ 24 , ഹാഇല്‍ 24 , മുസാഹ്മിയ 22 , ഹോത ബനീതമീം 22 , ബഖീഖ് 21, നജ്റാന് 21 , അല്‍ഉയൂന്‍ 19 , ബുറൈദ 19 , അല്‍റാസ് 16 , തബൂക് 16, യാമ്പു 14, അറാര്‍ 14 , ഹഫര്‍ അല്‍ബാതിന്‍ 13 , റാസ്തനൂറ 12 , ഹുറൈമല 12 , അഫീഫ് 10 , ദവാദ്മി 9 , അല്‍ബാഹ 8 , അല്‍നമാസ് 8, മഹായില്‍ അസീര്‍ 8 , ശറൂറ 8, അല്‍ഖുവയ 8 , റാനിയ 7 , അല്‍ദിലം 7 , ബുഖൈരിയ 6 , ഖഫ്ജി 6, റിമാഹ് 6 , അല്‍ബദായ 5 , ബിജാദിയ 5 , റഫാ അല്‍ജംശ് 5 , റുവൈദ അല്‍അര്‍ദ് 5 , മഖുവ 4 , താദിഖ് 4 , അഹദ് റുഫൈദ 3 , ബെയ്ശ് 3 , അദ്ഹം 3 , ലൈല 3 , മജ്മ 3 , തബര്‍ജല്‍, വാദി അല്ഫറസ മഹദ് അല്‍ദഹബ്, മിദ്നബ്, അല്ഖവാറ, ഉയൂന്‍ അല്‍ജവ, റിയാദ് അല്‍ഖബ്റ, അല്‍ഗൂസ്, അല്‍മുവയ്യ, അല്‍മദ, സറത് ഉബൈദ, വാദി ഹശ്ബല്‍, ഖര്‍യതുല്‍ ഉലയ, സഫുവ, സബിയ, സാംത, അല്ലൈത്, ഒവൈഖല, റഫ്ഹ, അല്‍ഖാസിറ, സുല്‍ഫി, മറാത്, മൈഖൂഅ (രണ്ടു കേസ് വീതം), ബല്‍ജുര്‍ശി, ഹനാകിയ, നബ്ഹാനിയ, ഖുസൈബ, ഉഖല്തുസുകൂര്, മുദൈലിഫ്, ഖുന്ഫദ, മഹാനി, ദലം, ഖയ, ഉമ്മുല്‍ദൗം, തനൂമ, ബശായര്, ബിശ, അല്‍ബത്ഹ, അല്റീത്, അല്‍ദായര്‍, ജിസാന്‍, ഖുലൈസ്, ഖുബാശ്, യദാമ, ഹരീഖ്, അല്‍റൈന്‍ സുലൈല്‍, ദുര്‍മ, സാജര്‍, ശഖ്റ, വസീലാന്, അല്‍വജ, ഉംലുജ്, അല്‍ഖറ
എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.