സഊദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 41 മരണം; 3123 പേര്‍ക്ക് രോഗം


റിയാദ്: സഊദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 41 പേര്‍ മരിച്ചു. 3,123 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 2,912 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ആകെ മരണം 1,387ഉം ആകെ രോഗബാധിതരുടെ എണ്ണം 1,67,267ഉം ആകെ രോഗമുക്തരുടെ എണ്ണം 1,12,797ഉം ആയി.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 53,083 ആയി. ഇതില്‍ 2.129 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ്, മക്ക, ജിദ്ദ, ദമ്മാം, ഖമീസ് മുശൈത്, അബഹ, ഹുറൈംല, അല്‍ഖുവയ്യ എന്നിവിടങ്ങളിലാണ് ഇന്ന് മരണങ്ങള്‍ സംഭവിച്ചത്.

SHARE