സഊദിയില്‍ കോവിഡ് ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചു; 1645 പേര്‍ക്ക് കൂടി രോഗബാധ


അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഏഴ് പേര്‍ മരണപെട്ടതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 191 ആയി. പുതുതായി 1645 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 28656 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 342 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ ഇതുവരെ 4476 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി.നിലവില്‍ 22693 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. ഇവരില്‍ 143 പേരുടെ നില ഗുരുതരമായി തുടരുന്നതായും അദ്ദേഹം അറിയിച്ചു.

മേഖലാടിസ്ഥാനത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്: മക്ക 287 , ദമ്മാം 261 , ജിദ്ദ 261 , ജുബൈല്‍ 217 , മദീന 152 ,
ഹുഫൂഫ് 133, റിയാദ് 131, ബെയ്ശ് 53 , അല്‍കോബാര്‍ 26 , താഇഫ് 14 , സഫ് വ 13 , യാമ്പു 9 , ഖുന്‍ഫുദ 9 , നാരിയ 8 , അല്‍ഖുറയാത്ത് 7 , അല്‍മജാരിദ 6 , റാബിഗ് 6, സുല്‍ഫി 5 , ദിരിയ 5 , അല്‍ജഫര്‍ 4 , ദഹ്‌റാന്‍ 4 , തബൂക്ക് 4, ്അറാര്‍ 4 , അല്‍ഖര്‍ജ് 4 , ഖതീഫ് 3 , ബുറൈദ 3 , ഖമീസ് മുശൈത്ത് 1 , മഹായില്‍ 1 , ബഖീഖ് 1 , രാസ്തനൂറ 1 , ഉനൈസ 1, അല്‍റാസ് 1 , ഖൈബര്‍ 1 , ഖുലൈസ് 1 , അല്‍ഇദാബി 1, സബിയ 1 , ഹഫര്‍ അല്‍ബാതിന്‍ 1 , നജ്‌റാന്‍ 1 , ഹാഇല്‍ 1 , തബര്‍ജല്‍ 1, ഹോത ബനീതമീം 1, ദുര്‍മ 1എന്നിങ്ങനെയാണ് ഇന്ന് പ്രാദേശിക തലത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കോവിഡ് ബാധ.

SHARE