അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദിയില്‍ കോവിഡ് 19 വൈറസ് ബാധയേറ്റ നാല് പേര് കൂടി മരിച്ചു. ഇതോടെ സഊദിയില്‍ കോവിഡ് 19 കേസില്‍ മരിച്ചവരുടെ എണ്ണം 25 ആയി. ഇന്ന് 154 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ രാജ്യത്ത് ഇതുവരെ 2039 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ 351 പേര്‍ക്ക് രോഗശമനമുണ്ടായെന്നും സഊദി ആരോഗ്യമന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മദീന 34, ജിദ്ദ 30, മക്ക 21, തബൂക്ക് 17, റിയാദ് 13, ബുറൈദ 9, ഖത്തീഫ് 6, ഹുഫൂഫ് 4, അല്‍കോബാര്‍ 3, അല്‍റാസ് 3, നജ്്റാന് 3, മഹായില്‍ 2, ഖഫ്ജി 2, ദഹ്റാന്‍ 2, ഖമീസ് മുശൈത്ത് 1, രാസ്തനൂറ 1, ദമ്മാം 1, അല്‍വജ 1, ദുബ 1 തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിതീകരിച്ച മൂന്ന് പേര് വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞവരും ബാക്കിയുള്ള 151 പേര് സമ്പര്‍ക്കത്തില്‍ കഴിഞ്ഞവരുമാണ്.
സഊദിയിലെ സുപ്രധാന നഗരങ്ങളായ റിയാദ്, മക്ക, ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ വിവിധ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗബാധയേറ്റവരുടെ എണ്ണവും, രോഗശമനം നേടിയവരുടെ എണ്ണവും ഇങ്ങിനെ: റിയാദ്:600-55,മക്ക:384-106,ജിദ്ദ:286-94,മദീന:233-4,ദമ്മാം:137-28,ഖതീഫ്:123-11,അല്‍ ഖോബാര്‍:31-1,അല്‍അഹ്സ:29-3,ത്വാഇഫ്:29-11,ദഹ്റാന്‍:28-1,തബൂക്ക്:25-0,നജ്റാന്:17-14,ബീഷ:15-11,ബുറൈദ:14-1,അബഹ:13-0,അല്‍ബാഹ:13-0,ഖഫ്ജി:13-0,ഖമീസ്മുശൈത്ത്:13-1,ജസാന്‍:9-7,അര്റാസ്:4-0,റാസ്തനൂറ:4-0,മഹായില്അസീര്:3-0,അറാര്‍:2-2(നിലവില്‍ രോഗികളില്ല),സൈഹത്ത്:2-0,അഹദ്റഫീദത്, അല്ബിദാഇ, ദവാദ്മി, അല്ഹിനകിയ, അല്‍വജഹ്, ദുബാ, ഹഫര്‍ അല്‍ബാതിന്‍, ജുബൈല്‍, നുഐരിയ(ആകെയുള്ള ആളുടെയും അസുഖം മാറി) , സാമ്ത, യാമ്പു എന്നിവിടങ്ങളില്‍ ഓരോ കോസുകളുമാണുള്ളത്.
രാജ്യത്ത് 12 ദിവസമായി തുടരുന്ന കര്‍ഫ്യൂ ദമാം, ഖത്തീഫ്, തായിഫ് എന്നിവിടങ്ങളില്‍ സമയം വെള്ളിയാഴ്ച മുതല്‍ ദീര്‍ഘിപ്പിച്ചു. ഉച്ചക്ക് മൂന്ന് മണി മുതല്‍ പിറ്റേന്ന് രാവിലെ ആറ് മണി വരെയാണ് പുതുക്കിയ കര്‍ഫ്യൂ സമയം. ദമാമിലെ കര്‍ഫ്യൂ സമീപ നഗരങ്ങളായ അല്‍ഖോബാര്‍, തുഖ്ബ തുടങ്ങിയ സ്ഥലങ്ങളില്‍ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മക്കയിലും മദീനയിലും വ്യാഴാഴ്ച മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിനം കൂടി വരുന്ന കേസുകളില്‍ കൂടുതലും പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലുമാണ്. ഈ സാഹചര്യത്തിലാണ് സഊദി ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പഴുതടച്ച മുന്‍കരുതല്‍ നടപടികള്‍ കൈകൊണ്ടത്.
രാജ്യത്തുള്ള വിദേശികള്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തുള്ള സ്വകാര്യ സര്‍ക്കാര്‍ ആസ്പത്രികളെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് കൂടി കോവിഡ് ചികിത്സ നല്കാന് കഴിഞ്ഞ ദിവസം സഊദി ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടിരുന്നു. ആസ്പത്രികളിലെത്തുന്നവര്‍ ഇഖാമ കാണിക്കേണ്ട ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ചികിത്സയും സൗജന്യമായി നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.