സൗദി വാഹനാപകടം: സിയാദിന്റെ വേര്‍പാടില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

ദമാം: വെള്ളിയാഴ്ച്ച ഉച്ചയോടെ റൂമില്‍ നിന്നും പോയ സിയാദിനെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്നലെ രാത്രി മുതല്‍ അന്വേഷിച്ചു വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ആയിട്ടാണ് കാണിച്ചത്. പിന്നീട് ഹറദില്‍ നിന്നുള്ള യുവാക്കളുടെ മരണ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട സുഹൃത്തുക്കളാണ് ജുബൈലില്‍ തന്നെ ജോലി ചെയ്യുന്ന സിയാദിന്റെ സഹോദരന്‍ ഷിറാസിന്റെ വിവരം അറിയിച്ചത്. ഇന്ന് വൈകിട്ടോടെയാണ് മരിച്ചത് സിയാദാണെന്ന വിവരം ഞെട്ടലോടെ എല്ലാവരും തിരിച്ചറിഞ്ഞത്. മികച്ച ബോഡി ബില്‍ഡറായ സിയാദ് ജുബൈല്‍ കിംഗ് ഫൈസല്‍ സ്ട്രീറ്റിലുള്ള ‘ഫിറ്റ് നെസ്സ് മേക്കര്‍ ‘ ജിനേഷ്യത്തില്‍ പരിശീലനം ചെയ്തു വരികയായിരുന്നു, അദ്ദേഹത്തിന് സ്വദേശികള്‍ അടക്കം നിരവധി സുഹൃത്തുക്കളാണ് ഉള്ളത്. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന അദ്ദേഹം തന്റെ മാന്‍ പവര്‍ കമ്പനി വഴി നിരവധി പേര്‍ക്ക് ജോലി കിട്ടാന്‍ സഹായം ചെയ്തിരുന്നു. 8 വര്‍ഷമായി ജുബൈലില്‍ മാക് എന്ന കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മൂന്ന് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ സിയാദ്-ഹിബ ദമ്പതികള്‍ക്ക് മക്കളില്ല.

SHARE