സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നു; ശശിതരൂര്‍

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂര്‍ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററില്‍ പങ്കുവെച്ച മോദിയുടെ കൈ പിടിച്ച് നടക്കുന്ന കുട്ടിയായ രാമന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമര്‍ശനം. അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ശോഭ കരന്ദലജെയുടെ ട്വീറ്റ്.

‘സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല, ത്യാഗവും പഠിച്ചിട്ടില്ല, കരുണ പഠിച്ചിട്ടില്ല, പ്രതിപത്തിയും പഠിച്ചിട്ടില്ല. രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങള്‍ സന്തുഷ്ടരാണ്,’ എന്നാണ് ശോഭ കരന്ദലജെയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് തരൂരിന്റെ മറുപടി. രാമ രാജ്യം എന്നത് വര്‍ഗീയതയുടെ വിജയത്തിനുള്ള അവസരമല്ലെന്ന് മറ്റൊരു ട്വീറ്റില്‍ ശശി തരൂര്‍ വ്യക്തമാക്കി.

SHARE