അപമാനിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത കെ.സുരേന്ദ്രന് തകര്‍പ്പന്‍ മറുപടി നല്‍കി ശശി തരൂര്‍

തിരുവനന്തപുരം: അപമാനകരമായി ട്വീറ്റ് ചെയ്ത കെ.സുരേന്ദ്രന് തകര്‍പ്പന്‍ മറുപടി നല്‍കി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലാംഗേജ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്ന തരൂരിനെതിരെ മോശമായ പരാമര്‍ശമാണ് സുരേന്ദ്രന്‍ നടത്തിയത്. ഒരു ദിവസം പുതിയ ഒരു വാക്ക് പഠിക്കാം എന്നതായിരുന്നു പ്രധാനമന്ത്രിയുടെ ചലഞ്ച്.

ചലഞ്ച് ഏറ്റെടുത്ത് തരൂര്‍ ആദ്യ വാക്കായി പോസ്റ്റ് ചെയ്തത് ‘pluralism’ എന്ന വാക്കായിരുന്നു. എന്നാല്‍ തരൂരിന്റെ പോസ്റ്റിന് പിന്നാലെ സുരേന്ദ്രന്‍ തരൂരിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് ട്വീറ്റ് ചെയ്തത്. കല്യാണ കാര്യത്തിലാണ് ബഹുസ്വരത വേണ്ടതെന്നാവും തരൂര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്നാണ് സുരേന്ദ്രന്‍ കുറിച്ചത്.

എന്നാല്‍ സുരേന്ദ്രന് തകര്‍പ്പന്‍ മറുപടിയാണ് തരൂര്‍ നല്‍കിയത് . ബര്‍ണാഡ് ഷായുടെ വാക്കുകള്‍ കടമെടുത്താണ് തരൂര്‍ സുരേന്ദ്രനുള്ള മറുപടി നല്‍കിയത്. ‘ പന്നികളോട് ഒരിക്കലും ഗുസ്തികൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്, നമ്മളുടെ ശരീരത്തില്‍ ചെളിപറ്റും, പന്നി അത് ഇഷ്ടപെടുന്നുണ്ടെങ്കിലും’ എന്ന വാക്കുകളാണ് തരൂര്‍ ഉപയോഗിച്ചത്.