കൊച്ചി: സ്വാതന്ത്ര്യം കിട്ടി എഴുപത്തിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് അലയടിക്കുന്നത് ‘ആസാദി’ എന്ന വാക്കാണെന്ന് സാറാ ജോസഫ്.
ആസാദി എന്ന വാക്ക് തന്നെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ഇന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ കഴിയുന്ന ഇടമായി നമ്മുടെ നീതിന്യായ വ്യവസ്ഥ മാറിയിരിക്കുന്നു.
ജനാധിപത്യ ഇടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.