സന്തോഷ് ട്രോഫി : കേരളം ഫൈനലില്‍

കൊല്‍ക്കത്ത : മിസോറാമിനെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2013നു ശേഷം ആദ്യമായാണ് കേരളം കലാശ പോരിന് യോഗ്യത നേടുന്നത്. അഫ്ദാല്‍ വിജയ ഗോള്‍ നേടിയത്.

ഗോള്‍ രഹിത ആദ്യപകുതി ശേഷം പകരക്കാരനായിറങ്ങിയ അഫ്ദാല്‍ എതിര്‍വല കുലുക്കി കേരളത്തിന് ഫൈനല്‍ പ്രവേശനം നേടിക്കൊടുക്കുകയായിരുന്നു. നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കി മാറ്റാന്‍ മിസോറാമിനായില്ല. ഗ്രൂപ്പില്‍ നാലു മത്സരങ്ങളും ജയിച്ച കേരളം പരാജയമറിയാതെയാണ് ഫൈനലില്‍ എത്തിയത്.

അഞ്ചു തവണ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ കേരളം 13 വര്‍ഷത്തിനു ശേഷം കിരീടം നേടാനാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്നിലാണ്. 2005ലാണ് കേരളം അവസാനമായി സന്തോഷ്‌ േട്രാഫി നേടുന്നത്. 2013ല്‍ ഫൈനലെത്തിയെങ്കിലും ഷൂട്ടൗട്ടില്‍ സര്‍വീസിനോട് തോല്‍ക്കുകയായിരുന്നു.