സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും. നേരത്തെ ബംഗ്ലദേശ്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരായ പരമ്പരകളിലും സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ഇരു പരമ്പരകളിലുമായി ആറു മത്സരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍പ്പോലും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല.

ശ്രീലങ്കക്കെതിരെയുള്ള ട്വന്റി-20 ക്കുള്ള ഇന്ത്യന്‍ ടീം

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സൈനി, ഷാര്‍ദുല്‍ സന്ദര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സഞ്ജു സംസണ്‍ .

മൂന്ന് മത്സരങ്ങളാണ് ശ്രീലങ്കയ്ക്ക് എതിരെയുള്ളത്. ജനുവരി 5ന് ഗുവഹാട്ടിയിലാണ് ആദ്യ മത്സരം. ഏഴിന് ഇന്ദോര്‍, 9ന് പുണെ എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. ഓസ്‌ട്രേലിയ്ക്ക് എതിരായ മൂന്ന് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE