നൂറ്റാണ്ടുകള്‍ അതിജീവിച്ച് ഹിന്ദുയിസം നിലനില്‍ക്കുന്നു; ബി.ജെ.പി പ്രചാരണം പൊള്ളയെന്ന് തുറന്നുകാട്ടി സഞ്ജീവ് ഭട്ട്‌

ഹിന്ദുക്കള്‍ അപകടത്തിലെന്ന് ആളുകളെ ഭീതിപ്പെടുത്തുന്ന ബി.ജെ.പിയുടെ വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്.

നൂറ്റാണ്ടുകള്‍ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ഹിന്ദുമതത്തെ മറയാക്കിയാണ് ബിജെപിയുടെ വ്യാജ പ്രചരണമെന്ന് സഞ്ജീവ് ഭട്ട് തുറന്നടിച്ചു.
ട്വിറ്ററിലൂടെയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബിജെപി വര്‍ഗീയ കാര്‍ഡ് തന്ത്രത്തെ വലിച്ചു കീറിയത്.

നീണ്ട വര്‍ഷങ്ങള്‍ ഇന്ത്യ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനും മുഗള്‍ ഭരണത്തിനും ശേഷവും ഹിന്ദുയിസം നിലനില്‍ക്കുന്നു എന്ന വാസ്തവം വെച്ചുകാട്ടികാട്ടിയാണ് പൊള്ള പ്രചരണത്തെ സഞ്ജീവ് ഭട്ട് പൊളിച്ചത്. എന്നാല്‍ എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ ഹിന്ദു അപകടത്തിലായെന്നും ഭട്ട് കളിയാക്കി. ഇത്തരം വിദ്വേഷം പരത്തുന്ന ഭിന്നിപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഇന്ത്യ രക്ഷ തേടേണ്ടിയിരിക്കുന്നെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു…


60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനും
200 ലധികം വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിനും 400ലധികം വര്‍ഷത്തെ മുഗള്‍ ഭരണത്തിനും പുറമെ 5,000 വര്‍ഷത്തെ സാംസ്‌കാരികവും, തത്വശാസ്ത്രപരവും ശാസ്ത്രീയവുമായ വികാസത്തിനും ശേഷം
ഹിന്ദുയിസം ഇപ്പോഴും നിലനില്‍ക്കുന്നു…

എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ ഹിന്ദു അപകടത്തിലാണ്….

വിദ്വേഷം പരത്തുന്നവരില്‍ നിന്നും ഭിന്നിപ്പിക്കു രാഷ്ട്രീയത്തില്‍ നിന്നും തെമ്മാടി കൂട്ടത്തില്‍നിന്നും ഇന്ത്യ കാവലിനെ തേടേണ്ടിയിരിക്കുന്നു…