ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഇനി അന്വേഷണം വേണ്ടെന്നുള്ള സുപ്രീം കോടതി വിധിയും ഗുജറാത്ത് കലാപകേസില്‍ മുഖ്യപ്രതി മായ കോട്‌നാനിയെയും മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച കോടതിവിധികളും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. ജുഡീഷ്വറിയുടെ ഈ വ്യതിചലനം അപ്രതീക്ഷിതമല്ലെന്നും 2014-ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ തന്നെ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Didn’t we expect this in 2014?
We did. Yet, we decided to keep the fight on.What has changed now?
Nothing.We always knew that the idea of India will prevail.
It will.Long night ahead. But so is the daybreak.
Keep faith. And fight harder.We shall surely overcome🇮🇳
— Sanjiv Bhatt (IPS) (@sanjivbhatt) April 20, 2018
ഇത് നമ്മള്‍ 2014-ല്‍ തന്നെ പ്രതീക്ഷിച്ചിരുന്നതല്ലേ?
അതെ. എന്നിട്ടും നമ്മള്‍ പോരാടാന്‍ തീരുമാനിച്ചു.
എന്തെങ്കിലും മാറ്റമുണ്ടായോ?
ഇല്ല.
ഇന്ത്യ എന്ന ആശയം അതിജീവിക്കുമെന്ന് നമുക്ക് എന്നും അറിയാമായിരുന്നു.
അതിജീവിക്കും.
നീണ്ട രാത്രിയാണ് മുന്നില്‍. അതുപോലെ തന്നെയാണ് പ്രഭാതവും.
വിശ്വസിച്ചു കൊണ്ടിരിക്കുക. കഠിനമായി പോരാടുക.
നാം തീര്‍ച്ചയായും മറികടക്കും.
Those of you were waiting for the Hindu Rashtra to announce its arrival with the roll of drums and the clang of cymbals, are in for disappointment.
The Hindu Rashtra hasn’t only already arrived, but is also closing around the Republic of India. Save your Republic while you can.
— Sanjiv Bhatt (IPS) (@sanjivbhatt) April 20, 2018
ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കപ്പെടുന്നതിനായി ചെണ്ടയും ഇലത്താളവുമായി കാത്തിരിക്കുന്നവര്‍ നിരാശപ്പെടുകയേയുള്ളൂ.
ഹിന്ദുരാഷ്ട്ര നിലവില്‍ വന്നു എന്നു മാത്രമല്ല, അതിന്റെ അന്ത്യം ഇന്ത്യന്‍ റിപ്പബ്ലിക്കിലുടനീളം തുടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങളുടെ റിപ്പബ്ലിക്കിനെ രക്ഷിക്കുക.
We shouldn’t hold a grudge against Maya Kodnani. When a ghoul like Modi can be given a clean chit by the Supreme Court, his underlings should also be entitled to the same treatment and parity. What should alarm us is the deep-seated rot that has afflicted our subverted judiciary.
— Sanjiv Bhatt (IPS) (@sanjivbhatt) April 20, 2018
നമുക്ക് മായ കോട്‌നാനിയോട് വിരോധം തോന്നേണ്ട കാര്യമില്ല. മോദിയെപ്പോലുള്ള ഒരു രാക്ഷസന് സുപ്രീം കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് നേടാമെങ്കില്‍ അയാളുടെ ശിങ്കിടികള്‍ക്കും അതേ പരിഗണനയും പദവിയും ലഭിക്കും. നമ്മെ ആശങ്കപ്പെടുത്തേണ്ടത് ആഴത്തിലുള്ള പുഴുക്കുത്ത് നമ്മുടെ ജുഡീഷ്വറിയെ നശിപ്പിക്കുന്നു എന്നതാണ്.