മോദിയെ കുറിച്ചുള്ള സിനിമക്ക് സഞ്ജീവ് ഭട്ട് നിര്‍ദേശിക്കുന്ന പേര്: ‘തടയാനാവാത്ത ദുരന്തം’

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങിനെ കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ അനുപം ഖേര്‍ മോദിയെ കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കണമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. ‘തടയാനാവാത്ത ദുരന്തം’ എന്നായിരിക്കും സിനിമക്ക് യോജിച്ച പേരെന്നും സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു. സിനിമ പ്രധാനമായും വിദേശത്ത് ചിത്രീകരിക്കുന്നതാണ് നല്ലത്. സിനിമയിലെ ആദ്യത്തെ പാട്ട് കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചാവുന്നതാണ് നല്ലതെന്നും സഞ്ജീവ് ഭട്ട് പരിഹസിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദവിയിലിരുന്ന കാലഘട്ടത്തെ ആസ്പദമാക്കി വിജയ് രത്‌നാകര്‍ ഗുട്ടെ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. അനുപം ഖേര്‍ ആണ് സിനിമയില്‍ മന്‍മോഹന്‍ സിങിനെ അവതരിപ്പിക്കുന്നത്. ബി.ജെ.പി സഹയാത്രികനായ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടറാണ്.

SHARE