സുശാന്ത് സിങ്ങിന്റെ മരണത്തില്‍ വഴിത്തിരിവ്; സഞ്ജയ് ലീലാ ബന്‍സാലിയെ ചോദ്യം ചെയ്യും


മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ബോളിവുഡ് സംവിധായകനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ സഞ്ജയ് ലീലാ ബന്‍സാലിയെ പോലീസ് ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ മുംബൈ പോലീസ് ഇയാളെ ചോദ്യംചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഇതിനു പുറമെ യഷ്രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മയെ രണ്ടാമതും ചോദ്യം ചെയ്യും. ബോളിവുഡിലെ പ്രമുഖരില്‍ ഒരാളാണിയാള്‍.

കങ്കണ റാണട്ട്, ശേഖര്‍ കപൂര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. മരണവുമായി ബന്ധപ്പെട്ടല്ലെങ്കിലും ഇരുവരും മരണശേഷം സുശാന്തിനെ പറ്റി സോഷ്യല്‍ മീഡിയ വഴി പറഞ്ഞ കാര്യങ്ങളുടെ പേരിലാവും ചോദ്യം ചെയ്യല്‍ നടക്കുക. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സുശാന്തിന്റെ മരണത്തിനു പിന്നാലെ വന്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സിനിമയില്‍ നിന്നും സുശാന്ത് നേരിട്ട തഴയപ്പെടലും ജീവിതത്തിലെ ഒറ്റപ്പെടലുമെല്ലാം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

SHARE