മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ: മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷ് വികെ(55) ആണ് മരിച്ചത്.

മെയ് 25 മുതല്‍ ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

അമിതമായ അളവില്‍ സാനിറ്റൈസര്‍ കുടിച്ചിരുന്നുവെന്ന് സന്തോഷ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. എന്നാല്‍ രാസപരിശോധനാഫലം വന്നതിനുശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

SHARE