ചമന്തിയുണ്ടാകുന്നത് മലയാളിക്ക് പുതിയ കാര്യമല്ല. എന്നാല്‍ ഒരു ശ്രീലങ്കന്‍ ചമന്തിയാണ് ഇവിടെ താരം. ചമന്തി ഉണ്ടാക്കുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിലെ ബാറ്റിംങ് ഇതിഹാസം കുമാര്‍ സംഗക്കാരയും.
Check out a recent Sangakkara family recipe that we lent our friends in London, @kolamba.ldn – our fiery Pol Sambol (coconut sambol) is always a winner 🔥 pic.twitter.com/ovR7nekcX4
— Kumar Sangakkara (@KumarSanga2) February 12, 2020
ട്വിറ്ററിലൂടെ സംഗക്കാര പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. അമ്മിക്കല്ലില്‍ ചമന്തിയരക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ശ്രീലങ്കയില്‍ പോള്‍ സാംബോല്‍ എന്നറിയപ്പെടുന്ന ചമന്തി നമ്മുടെ നാട്ടിലെ ഉണക്കമീന്‍- തേങ്ങാ ചമന്തിയോട് സാദൃശ്യമുള്ളതാണ്. സംഗക്കാര ഫാമിലി റെസിപ്പി ലണ്ടനിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് സംഗക്കാര തയ്യാറാക്കിയത്.