അഭിമാന നിമിഷം; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം

തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനം നേടിയ നവ്ദീപ് സെയ്‌നിക്ക് പകരമാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് എ ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര്‍ വെള്ളിയാഴ്ച്ച വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കും.