കാണാം അലക്‌സിസ് സാഞ്ചസിന്റെ അത്ഭുത ഗോള്‍ | VIDEO

ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോററ്റ്‌സിനെതിരെ ആര്‍സനലിന്റെ അലക്‌സി സാഞ്ചസ് നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. 12-ാം മിനുട്ടില്‍ അലക്‌സ് ഓക്‌സ്ലേഡ് ചേംബര്‍ലൈന്റെ പാസ് സ്വീകരിച്ച് കുതിച്ചുകയറി ബോക്‌സില്‍ വെച്ച് പ്രതിരോധനിരക്കാരനെ വെട്ടിയൊഴിഞ്ഞ് ഗോള്‍കീപ്പറുള്ള പോസ്റ്റിലേക്ക് കൃത്യമായ കണക്കുകൂട്ടലോടെ പന്ത് ചിപ്പ് ചെയ്താണ് സാഞ്ചസ് ലക്ഷ്യം കണ്ടത്. പോസ്റ്റിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഗോള്‍ലൈന്‍ കടക്കും മുമ്പു തന്നെ സാഞ്ചസ് ഗോളാഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.

ചിപ്പിങ് ഗോളുകള്‍ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഇത്ര കൃത്യതയോടെയുള്ളവ അധികമില്ലെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകളും ആരാധകരും വിലയിരുത്തുന്നത്. മത്സരത്തില്‍ മസൂദ് ഓസില്‍ ഹാട്രിക്ക് നേടിയെങ്കിലും സാഞ്ചസിന്റെ ഗോളാണ് എങ്ങും ചര്‍ച്ചാവിഷയം.

ഗോള്‍ കാണാം:

 

ബള്‍ഗേറിയന്‍ ടീമിന്റെ പ്രതിരോധത്തെയും ഗോള്‍കീപ്പറെയും ‘അപമാനിക്കുന്ന’ ഗോളിന് വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.

SHARE