കൊറോണ ; സാംസങിന്റെ ഫാക്ടറി പൂട്ടി

സാംസങിന്റെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി ദക്ഷിണ കൊറിയയില്‍ നിന്നും വിയറ്റ്‌നാമിലേക്ക് മാറ്റി. കൊറിയന്‍ ഫാക്ടറിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാക്ടറി അടയ്‌ക്കേി വന്നതോടെയാണ് തീരുമാനം.
ദക്ഷിണ കൊറിയയിലെ ഗുമിയിലുള്ള ഫാക്ടറിയാണ് അടച്ചിട്ടത്. സാംസങിന്റെ എസ്20, സെഡ് ഫഌപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ എന്നിവ നിര്‍മിക്കുന്നത് ഇവിടെയാണ്.

ഈ പ്രീമിയം ഫോണുകളുടെ വിതരണത്തില്‍ തടസമുണ്ടാകാതിരിക്കാനാണ് നിര്‍മാണം വിയറ്റ്‌നാമിലേക്ക് മാറ്റിയത്. കോവിഡ് 19 നിയന്ത്രണ വിധേയമായാല്‍ ഗുമി ഫാക്ടറിയിലേക്ക് തിരികെ പോവുമെന്ന് സാംസങ് അറിയിച്ചു. നേരത്തെ തന്നെ സാംസങിന്റെ വലിയൊരു ഭാഗം ഫോണ്‍ നിര്‍മാണവും വിയറ്റ്‌നാമിലേക്ക് മാറ്റിയിരുന്നു.

SHARE