ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യം.മലയാളികള്‍ നാട്ടിലെത്താന്‍ വിഷമിക്കുമ്പോള്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് നാട്ടില്‍ സുരക്ഷിതമായി ഇരിക്കുകയാണെന്ന് കടുത്ത ആരോപണം ഉയരുന്നുണ്ട്.ഉയര്‍ന്ന ശമ്പളവും പേഴ്‌സണ്‍ സ്റ്റാഫും വീടും വാഹനവും ഉള്‍പ്പെടെ നല്‍കിയുള്ള നിയമനമായിരുന്നു സമ്പത്തിന്റേത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് നിരവധി ആളുകളെത്തുമ്പോഴും പ്രത്യേക പ്രതിനിധിയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തത് സര്‍ക്കാരിന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ താല്പര്യമില്ലെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ്.പ്രതിനിധിയുടെ അസാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമ്പത്തിന്റെ വീടിനടുത്ത് ‘സര്‍ക്കാര്‍ പ്രതിനിധിയെ വിളിച്ചുണര്‍ത്തല്‍’ എന്ന പേരില്‍ സമരം നടത്തി.ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ പ്രതികരിക്കാന്‍ സമ്പത്ത് തയ്യാറായിട്ടില്ല.