മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര് (68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 7.40 ഓടെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മിത്തബയല്‍ മുഹ്യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.