സമസ്ത പൊതുപരീക്ഷകള്‍ മാറ്റിവെച്ചു

ചേളാരി: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് 2020 ഏപ്രില്‍ 3,4,5 തിയ്യതികളില്‍ വിദേശങ്ങളിലും 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ച അഞ്ച്,ഏഴ്,പത്ത്,പ്ലസ്ടു ക്ലാസുകളിലെ മദ്‌റസ പൊതുപരീക്ഷകളും ഏപ്രില്‍ 11,12,13 തിയ്യതികളില്‍ നിശ്ചയിച്ച ഫാളില ഒന്നാം വര്‍ഷ പരീക്ഷകളും മാറ്റി വെച്ചതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി ്ബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.പുതുക്കിയ തിയ്യതി പിനന്നീട്് അറിയിക്കും.

SHARE