പൗരത്വനിയമത്തിനെതിരായ പ്രതിഷേധഗാനം ‘സമരത്തെരുവ്’ ചന്ദ്രിക യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ തയ്യാറാക്കിയ ‘സമരത്തെരുവ’് പ്രതിഷേധഗാനം ശ്രദ്ധേയമാകുന്നു. ചന്ദ്രിക യുട്യൂബ് ചാനലിലൂടെ റിലീസായ ഗാനം മണിക്കൂറുകള്‍ കൊണ്ട് ആയിരക്കണക്കിന് പേരാണ് കണ്ടത്. അടരാടി നേടിയ മണ്ണാണ്.. എന്ന തുടങ്ങുന്ന അര്‍ത്ഥ പൂര്‍ണമായ പാട്ട് വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയ പ്രതിസന്ധിയും പ്രതിഷേധവും വരച്ചു കാട്ടുന്നുണ്ട്. ഭരണകൂട ഭീകരതക്കെതിരെ തക്കീതുമായാണ് ഗാനം അവസാനിക്കുന്നത്.

കെ.എം കുട്ടി ഓമാനൂര്‍ രചന നിര്‍വഹിച്ച പ്രതിഷേധ ഗാനം പി.എ അബ്ദുല്‍ ഹയ്യ് ആണ് ആലപിച്ചത്. കെ.എം അമീനാണ് സംവിധാനം. യുവ സംഗീത സംവിധായകന്‍ സി.പി മന്‍സൂറാണ് ഓര്‍കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരുക്കുന്നത്. ജലീല്‍ തിരൂരങ്ങാടി കാമറയും അമീന്‍ പൊന്നാട് ജീനാന്‍ മീഡിയ ശബ്ദ മിശ്രണവും ഷംസു മമ്പുറം വീഡിയോ മിശ്രണവും നിര്‍വ്വഹിച്ചു. ഗാനം കാണാന്‍ ചന്ദ്രികയുടെ യൂട്യൂബ് സന്ദര്‍ശിക്കുക. കൂടുതല്‍ വാര്‍ത്താധിഷ്ഠിത വീഡിയോകള്‍ സ്ഥിരമായി ലഭിക്കാന്‍ ചന്ദ്രിക യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

SHARE