കാളവണ്ടിയിലും ട്രാക്ടറിലും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് സല്‍മാന്‍ ഖാന്‍, കൂടെ നടി ജാക്വിലിനും

മുംബൈ: കോവിഡ് മഹാമാരിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി സഹായമെത്തിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. കാളവണ്ടിയിലും ട്രക്കിലുമായി ഭക്ഷണവസ്തുക്കള്‍ അയക്കുന്നതിന്റെ വീഡിയോ ഖാന്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

വരിയായി നിന്ന് വാഹനങ്ങളില്‍ സാധനങ്ങള്‍ കയറ്റുന്നതും അവ ഫാം ഹൗസില്‍ നിന്ന് കൊണ്ടു പോകുന്നതുമാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്നു മാറി നഗരപ്രാന്തത്തിലെ ഫാം ഹൗസിലാണ് കോവിഡ് കാലത്ത് നടന്റെ താമസം. കൂടെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും കാമുകി യുലിയ വെന്തൂരുമുണ്ട്.