ശമ്പളം ചോദിച്ച ജീവനക്കാരിയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; സ്പാ ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ മാല്‍വിയ നഗറില്‍ ശമ്പളം ചോദിച്ച ജീവനക്കാരിയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സ്പാ ഉടമ അറസ്റ്റില്‍. ജൂണ്‍ 11-നാണ് സംഭവം.

ലോക്ഡൗണിന് മുമ്പ് മാര്‍ച്ച് 22 വരെ ഒന്നരമാസത്തോളം യുവതി സ്പായില്‍ ജോലി ചെയ്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം നല്‍കാന്‍ ഉടമ തയാറായിരുന്നില്ല. ശമ്പളം ചോദിച്ചതോടെ ഉടമ രജിനി, യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം വീട്ടുജോലിചെയ്യാന്‍ യുവതിയെ നിര്‍ബന്ധിച്ചു. ശേഷം ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാല്‍ യുവതി ജോലി ചെയ്യില്ലെന്ന് അറിയിച്ചതോടെ നായയെ അഴിച്ചിവിടുകയായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. പരിക്കേറ്റ യുവതി കരഞ്ഞതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിന്നു. കഴുത്തിലും തലയിലും മുറിവുണ്ട്. യുവതിയുടെ തലയില്‍ 15 സ്റ്റിച്ചുണ്ട്.

SHARE