തെറ്റു പറ്റിയത് നഗരസഭക്കല്ല, സാജനെന്ന് സര്‍ക്കാര്‍


കൊച്ചി: ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ കെട്ടിട നിര്‍മ്മാണം ചട്ടം ലംഘിച്ചാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അംഗീകരിച്ച പ്ലാന്‍ അനുമതിയില്ലാതെ മാറ്റിയെന്നും കോണ്‍ക്രീറ്റ് തൂണുകള്‍ക്കും സ്ലാബുകള്‍ക്കും പകരം ഉരുക്കു തൂണും ഷീറ്റും ഉപയോഗിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, മാറ്റങ്ങള്‍ വരുത്തിയത് നഗരസഭയെ അറിയിച്ചില്ലെന്നും ജനം കൂടുന്ന സ്ഥലമായതിനാല്‍ നഗരസഭ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനുമതി കിട്ടാത്തതിലെ വിഷമമാണു സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവന്‍ ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.