ഹാദിയയുടെ പിതാവ് അസത്യ പ്രചാരണം നടത്തുന്നതായി സത്യവാങ്മൂലം

ന്യൂഡല്‍ഹി: ഹാദിയയുടെ പിതാവ് അശോകന്‍ അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവും സത്യസരണിയിലെ ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ‘ഇസ്‌ലാമോഫോബിയ’ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണ് അശോകനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മതപരിവര്‍ത്തനം നടത്തുന്ന തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തണം. ഇസ്ലാമിനെയും മതവിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകന്‍ ഉന്നയിക്കുന്നതെന്നും സൈനബ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അടുത്തമാസം 22ന് ഹാദിയാ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം.

SHARE