‘ഞാന്‍ മലയാളിയല്ല’; മലയാളിയെന്ന് വിളിച്ചതില്‍ അനിഷ്ടം പ്രകടിപ്പിച്ച് സായ് പല്ലവി

മലയാളി എന്ന് വിശേപ്പിച്ചതില്‍ അനിഷ്ടവുമായി സിനിമാ താരം സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമരംഗത്തെത്തിയ സായ് പല്ലവി തമിഴ്‌നാട് സ്വദേശിനിയാണ്.

പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് സായ് പല്ലവിയെ ഒരാള്‍ മലയാളിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ മലയാളിയല്ലെന്ന് താരം തിരിച്ചടിക്കുകയായിരുന്നു. താന്‍ മലയാളിയല്ല. തമിഴ്‌നാട്ടുകാരിയാണെന്ന് അനിഷ്ടത്തോടെ സായ് പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോയമ്പത്തൂര്‍ കോട്ടഗിരി സ്വദേശിനിയായ സായ് പല്ലവി മലയാളത്തില്‍ കലി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ നായികയായി കലിയിലും എത്തിയ സായിയുടെ ശ്രദ്ധിക്കപ്പെട്ട വേഷം പ്രേമത്തിലെ മലര്‍ മിസ്സിന്റേതായിരുന്നു.

വേണു ശ്രീരാമന്റെ മിഡില്‍ക്ലാസ് അബ്ബായി എന്ന ചിത്രത്തിലാണ് സായിയിപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലുമായി ഏറെ തിരക്കുള്ള നായികയായി മാറിയ സായ് പല്ലവി വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നത് അതീവ ശ്രദ്ധയോടെയാണ്.