ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദ് മികച്ച യുവതാരം

മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ ഏറെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരക്കാരന്‍ സഹല്‍ അബ്ദുള്‍ സമദ്. തകര്‍പ്പന്‍ പ്രകടനവുമായി മൈതാനങ്ങളെ ത്രസിപ്പിച്ച പയ്യന്നൂര്‍ കവ്വായിക്കാരന്‍ ഒരു സൂപ്പര്‍ ഗോളും സീസണില്‍ നേടിയിരുന്നു.

നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ അംഗമാണ് സഹല്‍. വേഗതയിലും തന്ത്രങ്ങളിലും കരുത്തനായി നിലകൊള്ളുന്ന 19 കാരന് കരിയറിലെ ഏറ്റവും വലിയ പുരസ്‌ക്കാരമാണ് ഇന്നലെ ഐ.എസ്.എല്‍ ചെയര്‍പഴ്‌സണ്‍ നിത അംബാനി നല്‍കിയത്. രണ്ടര ലക്ഷരം രൂപയാണ് പ്രൈസ് മണി