സി.എ.എ മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമമല്ലെന്ന് അമിത് ഷാ; മതമല്ല മതവിവേചനമാണ് അടിസ്ഥാനമെന്ന് സാഗരിക ഘോഷ്

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രമുഖ മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്. പൗരത്വനിയമം മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല മതവിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമമാണെന്നായിരുന്നു സാഗരിക ഘോഷിന്റെ മറുപടി.

സി.എ.എ മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമമല്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. സര്‍, സി.എ.എ മതത്തിന്റെ അടിസ്ഥാനത്തിലല്ല, മതവിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമമാണ്. അത്തരം നിയമങ്ങള്‍ക്ക് ഭരണഘടനാപരമായി നിലനില്‍പില്ല. ദയവായി അത് പിന്‍വലിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണം-സാഗരിക ഘോഷ് ട്വീറ്റ് ചെയ്തു.

SHARE