മലപ്പുറം: ഈ പ്രാവശ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനായി നിരവധി പേരാണ് വിജയം കൈവരിച്ചിരിക്കുന്നത്. വിജയം കൈവരിച്ചവര്ക്കെല്ലാം ആശംസകള്‍ നേരുന്നതിനോടൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി തന്റെ വ്യക്തിപരമായ സന്തോഷം കൂടി പങ്കുവെച്ചു. തന്റെ പേര്‍സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആയിരുന്ന കേരള പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഹാജ നസറുദീന്റെ മകള്‍ സഫ്ന നസറുദീന്‍ 45ാം സ്ഥാനക്കാരിയായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഈ പ്രാവശ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഒരു സന്തോഷം കൂടിയായിരിക്കുന്നു.
എന്റെ പേര്‍സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആയിരുന്ന കേരള പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഹാജ നസറുദീന്റെ
മകള്‍ സഫ്ന നസറുദീന്‍ 45ാം സ്ഥാനക്കാരിയായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നു. ആദ്യ അവസരത്തില്‍ തന്നെയാണ് ഈ മിടുക്കി ഈ വിജയം കരസ്ഥമാക്കിയത്.
സഫ്നയോടൊപ്പം ഒട്ടേറെ മലയാളികള്‍ വിജയം കൈവരിച്ചവരില്‍ ഉണ്ട് എന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്.
രാജ്യത്തിന്റെ ഭരണഘടന മുറുകെപ്പിടിച്ചും ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ചും പ്രവര്‍ത്തിക്കാന്‍ എല്ലാ വിജയികള്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.